Constitution and Governance
1 Year Special Current Affairs for KAS Exam.
KAS Model Questions
First Syllabus Based Rank File for KAS Exam
Indian Polity (Fifth Edition) – M. Lakshmikanth
ഇന്ത്യൻ ഭരണഘടനയും രാഷ്ട്രസംവിധാനവും മത്സരപ്പരീക്ഷകളിൽ ഒഴിച്ചുകൂടാനാവാത്ത വിഷയമാണ്. നിലവിൽ പി.എസ് .സി നടത്തുന്ന ഡിഗ്രി ലെവൽ പരീക്ഷകളിൽ പത്തു മാർക്കിന് ഇപ്പോൾ തന്നെ ഇതുണ്ട്. കെ.എ.എസ് പരീക്ഷയിൽ ഈ വിഷയത്തിന്റെ പ്രാധാന്യം ഇനിയുമേറെ വർധിക്കും എന്നുറപ്പാണ്. ഭരണത്തിന്റെ ഉന്നതസ്ഥാനങ്ങളിലേക്കുള്ള നേരിട്ടുള്ള റിക്രൂട്ട്മെന്റാണ് നടക്കുന്നത് എന്നതിനാൽ അതിലൂടെ ഉദ്യോഗത്തിൽ പ്രവേശിക്കുന്നവർക്ക് രാജ്യത്തിന്റെ പരമോന്നത രേഖയായ ഭരണഘടനയിലും നിലവിലുള്ള രാഷ്ട്രീയ-ഭരണ സംവിധാനത്തിലും ഗഹനമായ അറിവുണ്ടാകേണ്ടത് അത്യാവശ്യമാണ്. ഈ അറിവ് പ്രിലിമിനറി – മെയിൻസ് പരീക്ഷകളിലും ഇന്റർവ്യൂയിലും മാറ്റുരയ്ക്കപ്പെടും. അതിനാൽ ഈ വിഷയം ആഴത്തിൽ തന്നെ പഠിക്കണം. അതിനു സഹായകരമാവുന്ന ഒട്ടേറെ പുസ്തകങ്ങളുണ്ട്.
ഏറ്റവും പ്രധാനപ്പെട്ടതാണ് ലക്ഷ്മികാന്ത് എഴുതിയ Indian Polity എന്ന പുസ്തകം. സമഗ്രവും മത്സരപ്പരീക്ഷകൾക്ക് വേണ്ടി ചിട്ടപ്പെടുത്തിയതുമായ ഈ പുസ്തകം ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷാ പഠിതാക്കൾ വർഷങ്ങളായി തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടതായി കരുതിപ്പോരുന്ന ഒന്നാണ് . കെ.എ.എസ് പരീക്ഷയ്ക്കും ഈ പുസ്തകം കൂടിയേ തീരൂ. ഭരണഘടനയിൽ വിദഗ്ധനായ രചയിതാവ് എല്ലാ തരത്തിൽ പെട്ട വിദ്യാർഥകളെയും മുന്നിൽ കണ്ടു കൊണ്ടാണ് ഈ പുസ്തകം രചിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ലളിതമായ ഭാഷയിൽ വിശദമായ അറിവ് നൽകുന്ന ഈ പുസ്തകം തീർച്ചയായും ഒരു മുതൽക്കൂട്ടാണ് .
ഓർക്കേണ്ട ഒരു കാര്യം, ഇത് ഒരു തവണ വായിച്ച് മടക്കിവെക്കാനുള്ള ഒന്നല്ല എന്നാണ് . നിരന്തരമായി റിവൈസ് ചെയ്തുകൊണ്ടേയിരുന്നേ മതിയാവൂ. പെട്ടെന്ന് മറന്നു പോകാൻ സാധ്യതയുള്ള പോയിന്റുകളാൽ സമൃദ്ധമാണ് ഈ വിഷയം എന്ന് നമുക്കറിയാം. അതിനെ മറികടക്കാൻ പലയാവർത്തി വായിച്ച് അറിവുകൾ മനസ്സിലുറപ്പിക്കുക.
പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബിരുദതല പരീക്ഷകൾക്കുള്ള ടാലന്റ് അക്കാഡമിയുടെ റാങ്ക് ഫയലിലെ ഇന്ത്യൻ കോൺറ്റിറ്റ്യൂഷൻ എന്ന ഭാഗം നല്ലവണ്ണം വായിച്ചശേഷം ലക്ഷ്മികാന്തിലേക്ക് കടക്കുമെങ്കിൽ ഉചിതമായിരിക്കും.
മലയാളത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വളരെ കുറവാണ്. ഉള്ളവ തന്നെ മിക്കതും പി.എഎസ് .സിയുടെ ഒബ്ജെക്റ്റീവ് മാതൃകയിലുള്ള പരീക്ഷയ്ക്ക് വേണ്ടിയുള്ള വലിയ ഗഹനമല്ലാത്ത പുസ്തകങ്ങളാവും. അല്ലെങ്കിൽ തീർത്തും വിജ്ഞാനദായകമായ, എന്നാൽ മത്സരപ്പരീക്ഷകൾക്ക് വേണ്ടി ചിട്ടപ്പെടുത്തിയതല്ലാത്ത പുസ്തകങ്ങളാവും. അങ്ങനെയുള്ള പുസ്തകങ്ങളിൽ ഒന്നാണ് ഡോ. എം.വി. പൈലിയുടെ ഇന്ത്യൻ ഭരണഘടന (പ്രസാധനം: കേരളം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്). ഇവ ഇഷ്ടപ്പെടുന്നെങ്കിൽ വായിക്കുന്നതിൽ തെറ്റില്ല. പക്ഷെ പരീക്ഷകൾക്ക് തയ്യാറെടുക്കുമ്പോൾ അതിനനുസരിച്ച് തയ്യാറാക്കിയ പുസ്തകങ്ങൾ ഒപ്പം വായിക്കാൻ മറക്കരുത് എന്ന് മാത്രം.
അഡ്വക്കേറ്റ് ഗിരീഷ് നെയ്യാറിന്റെ Indian Constitution എന്ന പുസ്തകം കെ.എ.എസ്സിന്റെ പ്രിലിമിനറി പരീക്ഷയ്ക്ക് ഉത്തമമായ ഒരു സഹായഗ്രന്ഥമായിരിക്കും. പി.എസ്സിയുടെ ഡിഗ്രി ലെവൽ പരീക്ഷയ്ക്ക് വേണ്ടതും അതിലധികവും ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. പി.എസ്.സി നടത്തുന്ന ഏതു ഒബ്ജക്ടീവ് പരീക്ഷയ്ക്കും വേണ്ട അറിവുകളുടെ സമഗ്രമായ ശേഖരമാണിത്. നെയ്യാർ ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ.
പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Kerala History
A Survey of Kerala History – A.Sreedhara Menon
കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുക്കുന്നവർ നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണ് പ്രൊഫ. എ. ശ്രീധരമേനോന്റെ കേരള ചരിത്രം. ഇത്രയും സമഗ്രവും ആധികാരികവുമായ മറ്റൊരു പുസ്തകം കേരളചരിത്രത്തെക്കുറിച്ച് ഇല്ലെന്നു തന്നെ പറയാം. ശിലായുഗ കാലത്തെ കേരളത്തിലെ മനുഷ്യ സാന്നിധ്യം മുതൽ ആധുനിക കേരളത്തിന്റെ രൂപീകരണവും ഇരുപതാം നൂറ്റാണ്ടിൻറെ അവസാനഘട്ടത്തിലെ സംഭവവികാസങ്ങൾ വരെയും ഇതിൽ പ്രതിപാദിക്കുന്നു. കേരളചരിത്രം, സംസ്കാരം, രാഷ്ട്രീയം എന്നീ മൂന്നു മേഖലകളിലും അറിവ് നേടാൻ സഹായിക്കുന്ന ഈ പുസ്തകം കെ.എ .എസ് പരീക്ഷയ്ക്ക് മുൻപായി തീർച്ചയായും പഠിച്ചിരിക്കേണ്ട ഒന്നാണ്. ഇതിന്റെ ഇംഗ്ളീഷ് പതിപ്പും A Survey of Kerala History എന്ന പേരിൽ ലഭ്യമാണ്.
അനുബന്ധ വായനയ്ക്ക് ഡോ. രാജൻ ഗുരുക്കളും എം.ആർ. രാഘവവാര്യരും ചേർന്ന് രചിച്ച “History of Kerala: From Prehistoric to the Present” എന്ന പുസ്തകവും നല്ലതാണ്.
കേരള ചരിത്രം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക
A Survey of Kerala History വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക
History of Kerala: From Prehistoric to the Present വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക
INDIAN ECONOMY
Indian Economy – Key Concepts – Sankar Ganesh
സാമ്പത്തികശാസ്ത്രം കെ.എ.എസ് പരീക്ഷയിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നാണ്. പൊതുവെ പി.എസ്.സി പരീക്ഷകളിൽ സാമ്പത്തികശാസ്ത്രം അത്ര പ്രധാനപ്പെട്ട മേഖലയല്ലെങ്കിലും കെ.എ.എസ് പരീക്ഷയിൽ അങ്ങനെയല്ല. ഇന്ത്യയുടെയും കേരളത്തിന്റെയും സമ്പദ് രംഗത്തെക്കുറിച്ച് നല്ല ധാരണ ഉദ്യോഗാർഥിയ്ക്ക് ഉണ്ടാവേണ്ടതുണ്ട്. സാമ്പത്തികശാസ്ത്രത്തിലെ അടിസ്ഥാന ആശയങ്ങളെ ലളിതമായ ഭാഷയിൽ വിശദീകരിക്കുന്ന പുസ്തകമാണ് ശങ്കർഗണേഷ് കറുപ്പയ്യയുടെ Indian Economy – Key Concepts എന്ന പുസ്തകം. സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ പോലും ആദ്യം വായിച്ചു തുടങ്ങുന്നത് ഈ പുസ്തകമാണ്. ലാളിത്യവും സമഗ്രതയുമാണ് ഈ പുസ്തകത്തെ വേറിട്ട് നിർത്തുന്നത്. ഇവിടെ ഓർമ്മിക്കേണ്ടത്, സാമ്പത്തികശാസ്ത്രമെന്ന വിഷയത്തിലെ സങ്കീർണ്ണമായ സിദ്ധാന്തങ്ങളോ മോഡലുകളോ ഒന്നും തന്നെ ഇവിടെ ആവശ്യമില്ല. ഇന്ത്യൻ (കേരള) സമ്പദ് ഘടനയാണ് ഇവിടെ പ്രധാനം. അതുമായി ബന്ധപ്പെട്ട പഠനത്തിനാണ് കൂടുതൽ ഊന്നൽ നൽകേണ്ടതും.
Indian Economy – Key Concepts വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എൻ.സി.ആർ.ടി. യുടെ 11, 12 ക്ളാസുകളുടെ എക്കണോമിക്സ് പാഠപുസ്തകങ്ങൾ ലളിതമായ ഭാഷയിൽ ഈ വിഷയത്തിന്റെ അടിസ്ഥാന സങ്കല്പങ്ങൾ വിശദീകരിക്കുന്നുണ്ട്. നമുക്ക് ആവശ്യമായ എല്ലാ മേഖലകളും ഇല്ലെങ്കിലും പ്രധാനപ്പെട്ടതെല്ലാം അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അത് വായിക്കുന്നതും അഭികാമ്യമായിരിക്കും. എൻ.സി.ആർ.ടി. യുടെ സൈറ്റിൽ അത് സൗജന്യമായി ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
Click here to download NCERT’s 11th Standard Text book: Indian Economic Development
Click here to download NCERT’s 11th Standard Text books: Part 1: Microeconomics , Part 2: Macroeconomics
കേരളം സമ്പദ്ഘടനയെക്കുറിച്ചും കേരളം വികസന മാതൃകയെക്കുറിച്ചും സാമ്പത്തിക മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും അതുപോലെ തന്നെ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും നാം വ്യക്തമായി മനസ്സിലാക്കിയിരിക്കണം. അതിനു സഹായിക്കുന്ന നിരവധി പുസ്തകങ്ങൾ ലഭ്യമാണ്. ഡോ. ടി.എം. തോമസ് ഐസക്ക് രചിച്ച കേരളം: മണ്ണും മനുഷ്യനും എന്ന പുസ്തകം ഇതിലൊന്നാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് ഇതിന്റെ പ്രസാധകർ.
Thiruvananthapuram Economic Studies Society (TESS) എന്ന സംഘടനയുടെ www.keralaeconomy.com എന്ന വെബ്സൈറ്റ് കേരള സമ്പദ്ഘടനയെക്കുറിച്ചു ഒട്ടേറെ വിവരങ്ങൾ നൽകുന്നുണ്ട്.
Geography
World Geography, Indian Geography, Kerala Geography എന്നിവയെല്ലാം കെ.എ.എസ് പരീക്ഷയിൽ പ്രധാനപ്പെട്ടതാണ്. ഇതെല്ലാം ഉൾക്കൊള്ളുന്ന പുസ്തകങ്ങൾ വിപണിയിൽ ലഭ്യമല്ല. പലയിടങ്ങളിൽ നിന്നായി പഠിക്കേണ്ടി വരും.
ഏറ്റവും പ്രധാനം എൻ.സി. ആർ.ടി യുടെ എട്ടു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ ജ്യോഗ്രഫി പാഠപുസ്തകങ്ങളാണ്. പ്രത്യേകിച്ചും പതിനൊന്നാം ക്ലാസ്സിലെ India: Physical Environment, Fundamentals of Physical Geography എന്നിവ. ഇവയെല്ലാം തന്നെ വെബ്സൈറ്റിൽ ലഭ്യവുമാണ്.
ഇതിനു പുറമെ, എസ്.സി. ആർ.ടി യുടെ ജ്യോഗ്രഫി പാഠപുസ്തകങ്ങളും വായിക്കേണ്ടതുണ്ട്. ഇതിൽ കേരളം ജോഗ്രഫിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ എസ്. സി. ആർ. ടി സൈറ്റിലോ അല്ലെങ്കിൽ ഐ.ടി. @ മിഷന്റെ സൈറ്റിലോ ലഭ്യമാണ്.
Click here to download NCERT’s 10th Standard Geography Text book: Contemporary India
Click here to download NCERT’s 11th Standard Geography Text book: Fundamentals of Physical Geography
Click here to download NCERT’s 11th Standard Geography Text book: India Physical Environment
Click here to download NCERT’s 12th Standard Geography Text book: Fundamentals of Human Geography
Click here to download NCERT’s 12th Standard Geography Text book: India: People and Economy
ഒരു നല്ല അറ്റ്ലസും ജ്യോഗ്രഫി പഠനത്തിന് അത്യന്താപേക്ഷിതമാണ്. Orient Blackswan-ന്റെ അറ്റ്ലാസ്സായിരിക്കും അഭികാമ്യം. ഇതിൽ കേരളത്തിന്റെ ഭൂമിശാസ്ത്ര വിവരങ്ങൾ ഇല്ലാത്തതിനാൽ ഒരു മലയാളം അറ്റ്ലസും പ്രത്യേകമായി കൈവശം സൂക്ഷിക്കേണ്ടതുണ്ട്.
MUST READ
കെ.എ.എസ് പ്രിലിമിനറി പരീക്ഷയ്ക്ക് നിർബന്ധമായും പഠിക്കേണ്ട പുസ്തകമാണ് ടാലന്റ് അക്കാദമിയുടെ യൂണിവേഴ്സിറ്റി അസിസ്റ്റൻറ് റാങ്ക് ഫയൽ. ബിരുദ തല പരീക്ഷയ്ക്കായി തയ്യാറാക്കിയതാണെങ്കിലും പ്രിലിമറി പരീക്ഷാ പഠനത്തിന് ശക്തമായ അടിത്തറയിടാൻ ഈ റാങ്ക് ഫയൽ സഹായിക്കും. പ്രധാനപ്പെട്ട എല്ലാ മേഖലകളും സമഗ്രമായി ഇതിൽ കവർ ചെയ്യുന്നുണ്ട്. ഭരണഘടന, കേരള നവോത്ഥാനം, സാമൂഹ്യ ക്ഷേമ പദ്ധതികൾ തുടങ്ങിയവയ്ക്കെല്ലാം വളരെയധികം പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇത് പഠിച്ച് ശക്തമായ അടിത്തറ ഉണ്ടാക്കിയ ശേഷം മറ്റു പുസ്തകങ്ങൾ പഠിക്കുന്നതായിരിക്കും നല്ലത്.
പി.എസ്.സിയുടെ വജ്രജൂബിലിപ്പതിപ്പ് ഒന്നാം ഭാഗം
കേരള പി.എസ്.സിയുടെ വജ്രജൂബിലിപ്പതിപ്പ് ഒന്നാം ഭാഗം പി.എസ് .സി പഠിതാക്കൾക്ക്, പ്രത്യേകിച്ചും കെ.എ.എസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് ഒരു അമൂല്യനിധിയാണ്. നിർബന്ധമായും ഇത് പഠിക്കേണ്ടതുണ്ട്. കേരളത്തെക്കുറിച്ചുള്ള സമഗ്രമായ ഒരു വിവരശേഖരമാണ് ആ പുസ്തകം. കേരളത്തിന്റെ ഭൂമിശാസ്ത്രം, ചരിത്രം, സംസ്കാരം എന്നിങ്ങനെ ഒട്ടുമിക്ക എല്ലാ വിഷയങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ പുസ്തകം 2016ലാണ് ആദ്യം പുറത്തിറങ്ങിയത് എങ്കിലും 2018 അവസാനം കൂടുതൽ വിവരങ്ങളുമായി പുനഃപ്രസിദ്ധീകരിച്ചു.
SUGGESTED MAGAZINES